ചിറകറ്റ പക്ഷി



ഉരുകുന്ന വേനൽ.
എരിയുന്ന പുൽമേട്ടിൽ
നീറുന്ന മുറിവുമായ്‌
ചിറകറ്റ ഒരു പക്ഷി. 

മുള്ളുതറച്ച മനസ്സ്.
വാർന്നൊഴുകുന്ന രക്തത്തിൽ 
ഇനിയും മരിക്കാതെ കിടക്കുന്നു 
പ്രജ്ഞയറ്റ ഒരു കവിത.