വിളക്ക്


കൂരിരുളിൽ കൊളുത്തിവച്ച
 വിളക്കു നീ.
അഗ്നിയിൽ ഹോമിക്കപ്പെടാൻ
സ്വയം പറന്നടുക്കുന്ന ഈയാം പാറ്റയായ് 
ഞാൻ നിന്റെ വെളിച്ചത്തിലേക്കു
പറന്നടുത്തു.

നിന്നെ തൊടുന്ന മാത്രയിൽ ഞാൻ 
ചാമ്പലായി തീരുമായിരിക്കാം.
അങ്ങനെ മരിച്ചുവീഴുന്നതിലും 
ഒരു സുഖം.
പ്രാണൻ പിടയുന്ന 
പ്രണയത്തിന്റെ സുഖം.