
സ്ഫടിക മേശയ്ക്കുമേൽ
വെള്ളിത്തളികയിൽ
നൂറ്റിയൊന്നു പവനും
ബെൻസ് കാറിന്റെ താക്കോലും
കൊണ്ടു വെച്ചു പെണ്ണൊരുത്തി.
'അതാ.
താലി അതിലേക്കു കെട്ടു.
എനിക്കു വേണ്ട'
എന്നു പറഞ്ഞു
തിരിഞ്ഞു നടന്നു.
അഭിമാനമെരിയുന്ന
കടലാഴമുള്ള അവളുടെ കണ്ണുകളിൽ
ഞാൻ കണ്ടു,
വിപ്ലവത്തിന്റെ പൂത്തുലഞ്ഞ തെച്ചിക്കാടുകൾ.