വിരുന്ന്

[ ഇത് ഞാൻ പണ്ടെപ്പോഴോ കോളേജ് മാഗസിന് വേണ്ടി എഴുതിയ ഒരു മിനിക്കഥ ആണ്. ഇന്നു ഡയരിത്താളുകൾ മറിച്ചു നോക്കിയപ്പോൾ വീണ്ടും ശ്രദ്ധയിൽ പെട്ടു. ഇവിടെ പോസ്റ്റാം എന്നു കരുതി ]

നഗരത്തിലെ ബിസിനസ് സാമ്രാട്ടിന്റെ വീട്ടിൽ വിരുന്നായിരുന്നു അന്ന്. മന്ത്രിമാരും സിനിമാ പ്രവര്ത്തകരും ഒക്കെ പങ്കെടുക്കുന്ന വിരുന്ന്. ബിസിനസുകാരന്റെ കൊട്ടാരത്തിന്റെ കൂറ്റൻ ഗേറ്റിനു മുൻപിൽ, വിശന്നൊട്ടിയ വയറുമായി നിർത്താതെ കരയുന്ന തന്റെ കുഞ്ഞിനെയുമെടുത്ത് ഒരു നാടോടി സ്ത്രീ കാത്തു നിന്നു. ആഢംബര കാറ്കളിലെത്തിയ വിശിഷ്ടാതിഥികൾ അതു കണ്ടില്ലെന്നു നടിച്ചു.
വിരുന്നു തീർന്നപ്പോൾ പഞ്ഞനക്ഷത്ര ഹോട്ടലിലെ പാചകക്കാരൻ ഉണ്ടാക്കിയതിൽ ബാക്കി വന്ന ഭക്ഷണമത്രയും അവർ ബിസിനസുകാരന്റെ വളർത്തു നായയ്ക്കു കൊടുത്തു. വയറു നിറഞ്ഞ നായ പിൻവാങ്ങി. ബാക്കി ഭക്ഷണമത്രയും അനാഥം. പുറത്തു ഗേറ്റിനരികിൽ, വിശന്നു തളര്ന്ന കുഞ്ഞിന്റെ കരച്ചിൽ നേർത്തു നേർത്തു വന്നു.

മെഴുകുപ്രതിമ

 പഴയ ഓർമ്മകളെല്ലാം കൂട്ടിച്ചേർത്തു
ഞാനൊരു
മെഴുകുതിരി കത്തിച്ചു വച്ചു.
ഉരുകിത്തീരട്ടെ.
ഉരുകിപ്പരക്കുന്ന മെഴുകുവച്ചു
ഞാനൊരു 
ചിത്രശലഭത്തിന്റെ 
മെഴുകുപ്രതിമ നിർമ്മിക്കും.